മാഹിയുടെ പേരില്‍ വൻ തട്ടിപ്പ്: വരുന്നത് ഗുരുതര പ്രതിസന്ധി; ആ ‘വ്യവസ്ഥ’ മാറ്റാതെ കേരളം രക്ഷപ്പെടില്ല: ‘എല്ലാം ശരിയാക്കുമോ’ ബജറ്റ്?
Mail This Article
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാം ഇപ്പോൾ നിന്നുപോകുന്ന അവസ്ഥയില്ലെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വാദം. ധനകാര്യ കമ്മിഷൻ വെട്ടിക്കുറച്ചത് അടക്കം 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്നു ധനമന്ത്രി പറയുന്നു. എന്നാൽ, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് 3100 കോടിരൂപ മാത്രമാണെന്നും നികുതി പിരിവ് കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സാമൂഹിക സുരക്ഷാ പെൻഷൻ 5 മാസത്തേത് കുടിശ്ശികയാണ്. ഇന്ധന സെസ് ഏർപ്പെടുത്തിയിട്ടും സാമൂഹിക സുരക്ഷാ പെൻഷന് ആവശ്യമായ തുക സമാഹരിക്കാൻ കഴിയുന്നില്ല. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ 100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം ഇടതു മുന്നണിയിലും ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതും ധനമന്ത്രിക്ക് പരിഗണിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാലത്തിൽ കേരളത്തിന്റെ ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള മാർഗങ്ങൾ എന്തൊക്കെയാണ്? ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഫാക്കൽറ്റി ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈൻ പ്രീമിയവുമായി നടത്തിയ സംഭാഷണത്തിലേക്ക്...