മത്സരിക്കാതെ മാറിനിൽക്കാൻ തയാർ; വളഞ്ഞിട്ടാക്രമണത്തിന് എന്തു തെറ്റു ചെയ്തെന്ന് കൊടിക്കുന്നിൽ
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും സ്ഥാനാർഥി ചർച്ചകളും കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത് കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനു പ്രായം 61 വയസ്സ് മാത്രം; പക്ഷേ ഇതിനോടകം ലോക്സഭയിലേക്കു മത്സരിച്ചത് 9 തവണ. ഏഴുവട്ടം ലോക്സഭാംഗമായി. 1989ൽ ആദ്യമായി മത്സരിച്ച കൊടിക്കുന്നിൽ പാർട്ടിയുടെ തളരാത്ത പോരാളിയാണ്. പക്ഷേ തന്നെ തളർത്താനും ഇകഴ്ത്താനും വൻ ഗൂഢാലോചന നടക്കുകയാണെന്ന ഗുരുതര ആരോപണം ഈ അഭിമുഖത്തിൽ സുരേഷ് ഉന്നയിക്കുന്നു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിനു മനസ്സു തുറക്കുന്നു. ദീർഘകാലം കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്ന സുരേഷ് ഇപ്പോൾ പാർലമെന്റിൽ കോൺഗ്രസിന്റെ ചീഫ് വിപ്പും പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവുമാണ്. ദലിത് വിഭാഗത്തിൽനിന്ന് പടിപടിയായി ഉയർന്ന് കോൺഗ്രസിന്റെ പരമോന്നത സമിതിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.