50 വർഷത്തേയ്ക്ക് മൊബൈലും ലാപ്ടോപും ചാർജ് ചെയ്യേണ്ട; അദ്ഭുത ബാറ്ററി ചൈനയിൽ; അപകടമാകുമോ ‘ആണവം?’
Mail This Article
ഒരിക്കൽ ബഗ്ദാദിൽ നിന്ന് ചെറിയൊരു ഭരണിപോലുള്ള വസ്തു കണ്ടെടുത്തു. നൂറ്റാണ്ടുകൾക്കു മുൻപ് നിർമിച്ചത്. ചെമ്പും ഇരുമ്പും ചേർന്ന സിലിണ്ടറാകൃതിയിലുള്ള ലോഹവസ്തുവും ആ ഭരണിയിലുണ്ടായിരുന്നു. 1936ലാണ് പുരാവസ്തുക്കൾക്കായുള്ള ഉദ്ഖനനത്തിനിടെ ഇതു കണ്ടെത്തുന്നത്. ഇതു പിന്നീട് ഇറാഖിലെ മ്യൂസിയത്തിലേക്കു മാറ്റി. ഒരു ജർമൻ ഗവേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ‘ഭരണി ബാറ്ററി’ ലോകം മുഴുവൻ പ്രശസ്തിനേടി. ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങളും ഇതേക്കുറിച്ച് ഉയർന്നു. ഇതൊരു യഥാർഥ ബാറ്ററിയാണെന്നായിരുന്നു ഏറെ പ്രചാരം നേടിയ വാദം. എന്നാൽ ഇതു സ്ഥിതീകരിക്കപ്പെട്ടില്ല. 2003ൽ യുഎസ് നടത്തിയ അധിനിവേശത്തിൽ, ഇറാഖിലെ ദേശീയ മ്യൂസിയത്തിലിരുന്ന ഈ ചരിത്രവസ്തു അപ്രത്യക്ഷമായി. ഇന്നേവരെ അതു തിരിച്ചു കിട്ടിയിട്ടുമില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽക്കുതന്നെ ബാറ്ററികൾ നിർമിക്കാനുള്ള ശ്രമം വളരെ ഊർജിതമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലക്സാൻഡ്രോ വോൾട്ടയാണ് പക്ഷേ, ആദ്യത്തെ ലക്ഷണമൊത്ത ബാറ്ററി കണ്ടെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ ബാറ്ററികളിൽ അസാധാരണമായൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്!