അവർ എന്റെ തല പിടിച്ചു ഭിത്തിയിൽ ഇടിച്ചു! ക്യാംപസിൽ നടക്കുന്നത്: ആക്രമിക്കപ്പെട്ട വിദ്യാർഥിനി എഴുതുന്നു
Mail This Article
ക്യാംപസുകളിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടലിലാണ് കേരളം. ഒരുകാലത്ത് ക്യാംപസുകളുടെ പേടിസ്വപ്നമായിരുന്ന റാഗിങ് വീണ്ടും തലപൊക്കുകയാണോ? ക്യാംപസുകളിൽ സഹപാഠികളുടെ ആക്രമണത്തിന് ഇരയാകുന്ന വിദ്യാർഥികളുടെ മാനസികാവസ്ഥ എങ്ങനെയാണ്? ആ അനുഭവം മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനിൽ’ പങ്കു വയ്ക്കുകയാണ് നിള എസ്. പണിക്കർ. സമാന വിഷയത്തിൽ രണ്ട് വിദ്യാർഥികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ സഹപാഠിയിൽനിന്ന് കഠിനമായ ആക്രമണം നേരിടേണ്ടിവന്ന അനുഭവമാണ് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ നിള എസ്.പണിക്കരുടേത്. 2023 ഡിസംബർ 20ന് നടന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഈ മൂന്നാം വർഷ നിയമ വിദ്യാർഥിനി ഇപ്പോഴും മോചിതയായിട്ടില്ല. മാനസിക പീഡനത്തിനൊപ്പം ശക്തമായ ശാരീരിക ഉപദ്രവവും ഏൽക്കേണ്ടി വന്ന നിളയുടെ ഇരു ചെവികളുടെയും കേൾവി ശക്തിക്കും കാര്യമായ തകരാർ സംഭവിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ നടന്ന അതിക്രൂരമായ റാഗിങ്ങും തുടർന്നുണ്ടായ മരണവും കേരളം ചർച്ച ചെയ്യുമ്പോൾ നിളയ്ക്കും പറയാനുണ്ട് ചില കാര്യങ്ങൾ. ആ വാക്കുകളിലേക്ക്...