മലബാറിൽ കോൺഗ്രസിനൊപ്പമോ അതിലേറെയോ സ്വാധീനമുള്ള പാർട്ടി. എന്നിട്ടും മുസ്ലിം ലീഗിന് മൂന്നാമതൊരു ലോക്സഭാ സീറ്റ് കോൺഗ്രസ് എന്തുകൊണ്ട് നൽകിയില്ല? തിരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുൻപേതന്നെ രാഷ്ട്രീയ കേരളം ചർച്ചയ്ക്കെടുത്ത വിഷയമാണിത്.
രാജ്യസഭാ സീറ്റ് നൽകാമെന്നു പറഞ്ഞ് കോൺഗ്രസ് ആശ്വസിപ്പിച്ചെങ്കിലും അതിൽ ലീഗ് നേതാക്കളും അണികളും എത്രമാത്രം തൃപ്തരാണ്? ഒറ്റയ്ക്കു മത്സരിക്കാനോ എൽഡിഎഫിലേയ്ക്കു ചായാനോ ലീഗ് തീരുമാനിച്ചിരുന്നെങ്കില് അത് പാർട്ടിക്ക് ഗുണം ചെയ്യുമായിരുന്നോ? നിലവിലെ വിവാദം ഒതുങ്ങിയെന്ന് ആശ്വസിക്കാമെങ്കിലും അത് എതിർപാർട്ടികൾക്കു സമ്മാനിച്ചത് കനത്ത ഒരു ആയുധമല്ലേ?
Mail This Article
×
രാജ്യസഭാ സീറ്റ് നൽകിയതോടെ മൂന്നാം സീറ്റ് ആവശ്യമെന്ന ലീഗിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ താൽക്കാലിക അടിസ്ഥാനത്തിലാണെന്ന് മാത്രം. ആവശ്യത്തിൽനിന്നു പിന്നാക്കം പോയെങ്കിലും പ്രശ്നത്തിന്റെ അലയൊലികൾ സമൂഹമാധ്യമങ്ങളിലും മറ്റും ഒതുങ്ങിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വർഷങ്ങളായി ലീഗിന്റെ ആവശ്യമാണ്. പതിവിനു വിപരീതമായി, ഇത്തവണ ലീഗിനു വേണ്ടി വാദിക്കാൻ എൽഡിഎഫ് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എന്തുകൊണ്ടാണ് മൂന്നാം സീറ്റ് ലീഗ് ആവശ്യപ്പെട്ടത്? യുഡിഎഫിന്റെ കെട്ടുറപ്പിനെ ലീഗിന്റെ സീറ്റു വിവാദം ബാധിച്ചോ? കാലങ്ങളായുള്ള ആവശ്യം ഇത്തവണ ശക്തമാക്കാൻ ലീഗ് തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും? രാജ്യസഭ സീറ്റായിരുന്നോ ശരിക്കും ലീഗിന്റെ പ്രധാന ആവശ്യം? പ്രധാനമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലീഗിന് കൂടുതൽ സീറ്റ് നൽകാൻ കഴിയുമായിരുന്നോ? ബിജെപിയും സിപിഎമ്മും മുതലെടുക്കാൻ ശ്രമിക്കുന്ന ഈ വിഷയത്തിൽ കോൺഗ്രസിന്റെ തീരുമാനം ശരിയാണോ? വിശദമായി പരിശോധിക്കാം.
English Summary:
Why did Congress Deny the Muslim League a Third Lok Sabha Seat in the Upcoming Elections?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.