ആലുവ ശിവരാത്രിക്ക് കണ്ട പരിചയം പോലും ഇല്ല എന്ന് പറയാറില്ലേ? അതിശയോക്തിയോടെയാണെങ്കിലും ഈ അവസ്ഥയാവും കെപിസിസി ആസ്ഥാനത്ത് പാർട്ടി ഭാരവാഹികൾ ഒത്തുകൂടിയാൽ. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിൽ ഒരു ക്ഷാമവുമില്ല, ഒരു പടയ്ക്കുള്ള ആളുണ്ടാവും. കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഒരു വാർത്ത വന്നു കോൺ‍ഗ്രസ് 77 കെപിസിസി സെക്രട്ടറിമാരെ നിയമിച്ചു എന്നതാണത്. ജംബോ പട്ടികയിലെ പേരുകൾ വായിച്ചപ്പോൾ ഒരു കൗതുകം, ഈ നേതാക്കൻമാർ ഇപ്പോഴും പാർട്ടിയിലുണ്ടോ? അതോ പാർട്ടിവിടുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്തോ? സംശയം തീർക്കാൻ കെപിസിസി ഓഫീസിലേക്ക് ഫോൺ ചെയ്തു. അപ്പോൾ കിട്ടിയ മറുപടി കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 78 ആയി ഉയർത്തി എന്നായിരുന്നു. അതെങ്ങനെ? നേരത്തെ പേര് ചേർക്കാൻ വിട്ടുപോയ ഒരാളുടെ കൂടി ചേർത്തപ്പോഴാണ് 78 ആയി സെക്രട്ടറിമാരുടെ എണ്ണം മാറിയത്. ഇതോടെ കെപിസിസിയിലെ മൊത്തം ഭാരവാഹികളുടെ എണ്ണം 150ന് അടുത്തായി. കെപിസിസിയിൽ എക്സിക്യൂട്ടീവ് യോഗം കൂടണമെങ്കിൽ മിനിമം ഒരു ഹോക്കി സ്റ്റേഡിയം എങ്കിലും വേണം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com