‘തൃശൂരിൽ മുരളി വരാൻ കാരണമുണ്ട്; കണ്ണൂർ തീരുമാനം സുധാകരന്റേത്; പത്തനംതിട്ടയിൽ ആന്റണി വരുമോയെന്ന് ചോദിച്ചില്ല’
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയോഗിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെയാണ്. 2019ൽ ഇരുപതിൽ 19 സീറ്റും സ്വന്തമാക്കിയാണ് കോൺഗ്രസ് മിന്നുംവിജയം സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റും ലക്ഷ്യമിടുമ്പോൾ ചെന്നിത്തലയ്ക്കു ചെയ്തു തീർക്കാൻ ജോലികളേറെയാണ്. ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെട്ട ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് നിലവിൽ സിപിഎമ്മിന്റെ ഒരേയൊരു എംപിയെന്നതും സമ്മർദമേറ്റുന്ന കാര്യമാണ്. അവിടെ ഇത്തവണ മത്സരിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലും. കേരളത്തോടൊപ്പം, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട് ചെന്നിത്തലയ്ക്ക്. പ്രചാരണ രീതിയിൽ മാറ്റങ്ങളോടെയായിരിക്കുമോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക? പത്മജ പാർട്ടി വിട്ടതുൾപ്പെടെയുള്ള പ്രതിസന്ധികൾ കോൺഗ്രസിനെ ബാധിക്കുമോ? കോൺഗ്രസ് സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിലുണ്ടായ സ്ഥാനമാറ്റങ്ങൾ, പ്രമുഖ നേതാക്കളുടെ പാർട്ടി വിടൽ, എൽഡിഎഫ് പ്രചാരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രമേശ് ചെന്നിത്തല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ചെന്നിത്തല സംസാരിക്കുന്നു.