‘എനിക്കു മാത്രം എല്ലാം കിട്ടണം’
Mail This Article
അടുത്തകാലത്തു കേട്ട കഥ: കടൽക്കരയിലെ ചാരുബെഞ്ചിലിരുന്ന് അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ്, എൺപതിനോടടുത്ത സുഹൃത്തുക്കളായ രവിയും ചന്ദ്രനും കുശലം പറയുകയാണ്. ആനന്ദം പകർന്നുകൊണ്ട് ഉപ്പിന്റെ മണമുള്ള ഇളംകാറ്റ് ഇരുവരെയും തൊട്ടുതലോടിപ്പോകുന്നു. രവി: താൻ കണ്ടുകാണില്ല, മുംബൈയിൽ കഴിയുന്ന എന്റെ ചെറുമകളെ. ബാലന്റെ മകളാണ്. ഈ പ്രായത്തിലുള്ള ഇപ്പോഴത്തെ പല കുട്ടികളെയുംപോലെ അവളും ബിടെക് കഴിഞ്ഞ് സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്നു. കൊച്ചുസുന്ദരിയാണവൾ. കൂടെക്കൂടെ അവളുടെ വിഡിയോ കോൾ വരും. അവളുടെ കല്യാണം നടത്തണം. തന്റെ മനസ്സിൽ ഏതെങ്കിലും നല്ല പയ്യനുണ്ടെങ്കിൽ അറിയിക്കണേ... ചന്ദ്രൻ: ആ കുട്ടിക്ക് പ്രത്യേക താൽപര്യം വല്ലതുമുണ്ടോ? രവി: ഓ, അങ്ങനെ ശാഠ്യമൊന്നുമില്ല. പയ്യന് എംടെക്കുണ്ടായിരിക്കണം. എസിയടക്കം എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം വീടും നല്ല കാറും വേണം. ജോലി നല്ല കമ്പനിയിലായിരിക്കണം. അവളുടെ ശമ്പളംവച്ചു നോക്കുമ്പോൾ പയ്യന് മാസം ഒരു ലക്ഷമായാലും മതി.