‘ആ പെൺകുട്ടിക്ക് കാലു താഴ്ത്തി ഇടേണ്ടി വന്നു; രാമകൃഷ്ണൻ മാഷ് അനുഭവിച്ചത് ഞങ്ങളുടെ തലമുറയ്ക്ക് സംഭവിച്ചില്ല’
Mail This Article
‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും വിദ്യാർഥിയുമായ അമിത്. കടന്നുവന്ന വഴികളെക്കുറിച്ച്, നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ച്, മോഹിനിയാട്ടത്തിൽ തേടുന്ന പുതുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ അമിത് മനസ്സു തുറക്കുന്നു..