മഹാനഗരത്തിലെ ഫുട്‌പാത്തിൽനിന്നുകൊണ്ട് തൊട്ടുമുൻപിലുള്ള വലിയ ചെരിപ്പുകടയിലെ കണ്ണാടിക്കൂട്ടിലേക്കു കണ്ണുനട്ടു നിൽക്കുകയാണ് അച്ഛനില്ലാത്ത അഞ്ചുവയസ്സുള്ള തെരുവുബാലൻ. മുഷിഞ്ഞ വസ്ത്രവും നഗ്നപാദങ്ങളുമായി നിൽക്കുന്ന കുട്ടി തണുപ്പത്തു കുറേശ്ശെ വിറയ്ക്കുന്നുമുണ്ട്. അമ്മ കൂലിപ്പണിക്കു പോകുമ്പോൾ അവനും മൂന്നു സഹോദരങ്ങളും തെരുവുകളിൽ അലഞ്ഞുനടക്കും. അതുവഴി വന്ന അറുപതുകാരിക്കു ബാലന്റെ നിൽപ്പിൽ കൗതുകം തോന്നി. ‘‘മോനേ, നീ എന്തു നോക്കി നിൽക്കുകയാണ്?’’ ‘‘എനിക്ക് ഒരു ജോഡി ഷൂസ് തരണേയെന്നു ദൈവത്തോടു പ്രാർഥിക്കുകയാണ്’’ പുഞ്ചിരിച്ചുകൊണ്ട് അവർ കുട്ടിയെ കൈപിടിച്ചു കടയ്ക്കുള്ളിലേക്കു കൊണ്ടുപോയി. സെയിൽസ്മാനോട് ഒരു ടവൽ വാങ്ങി, കുട്ടിയുടെ കാൽ കഴുകിത്തുടച്ചു.

loading
English Summary:

The Power of Conscience in Guiding Our Moral Compass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com