2024 മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ ഒരു കുറിപ്പ് പങ്കുവച്ചു. അതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ‘കച്ചത്തീവ്’ ദ്വീപിൽ വിവാദത്തീ കൊളുത്തുന്നതായിരുന്നു ആ കുറിപ്പ്. അതിനും മുൻപേ മാലദ്വീപില്‍നിന്ന് അസ്വാരസ്യങ്ങളുടെ അലയൊലികളെത്തിയിരുന്നു. ഇത്തരത്തിൽ, ഇന്ത്യയുടെ വിദേശനയം എല്ലാക്കാലവും നേരിട്ട വെല്ലുവിളിയാണ്‌ അയൽപക്കരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ. ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ കൂടാതെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയും മ്യാൻമറുമെല്ലാം ഈ ഗണത്തിൽപ്പെടും. പക്ഷേ, പൊതുതിരഞ്ഞെടുപ്പുകാലത്തെ പ്രചാരണവിഷയങ്ങളിൽ സാധാരണ രാജ്യത്തിന്റെ വിദേശനയം കാര്യമായി പ്രതിഫലിക്കാറില്ല. പ്രകടനപത്രികകളിൽ ഇത് സംബന്ധിച്ച ചില നിലപാടുകളും സൂചനകളും രാഷ്ട്രീയപാർട്ടികൾ നൽകാറുണ്ടെന്നു മാത്രം. എന്നാൽ, വിദേശനയത്തിന്റെ കാര്യത്തിൽ തങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നുണ്ട്. അപ്പോഴും വിദേശകാര്യനിരീക്ഷകർ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു പതിറ്റാണ്ടു പിന്നിടുന്ന ‘അയൽപക്കനയം’ (Neighbourhood policy) വലിയ സംഘർഷങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്നതാണത്, ജി20 കൂട്ടായ്മയിൽ നിർണായകമായ സ്ഥാനംവഹിച്ചും പുതിയ ആർട്ടിക് നയവും അന്റാര്‍ട്ടിക് നിയമവും ആവിഷ്‌കരിച്ചും ഇന്ത്യ ലോകഭൗമഭൂപടത്തില്‍ പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ, തൊട്ടടുത്ത അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കലുഷിതമാകുന്ന സാഹചര്യമാണ്. ഇത് ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനുള്ളിലേയ്ക്ക് കടന്നുചെന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന പ്രഖ്യാപനവും മാലദ്വീപുമായി കലഹിക്കേണ്ടി വന്നതും കച്ചത്തീവ് വിഷയം അസമയത്ത് ഉയർത്തിക്കാട്ടി ശ്രീലങ്കയുമായി മറ്റൊരു സംഘർഷത്തിന് വഴിമരുന്നിട്ടതും വളരെ അപക്വമായ നയതന്ത്രത്തിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com