‘പോരി’ൽ തകർന്ന് രൂപ, കത്തിക്കയറി ഇന്ധന, സ്വർണവില: മോദിയുടെ 10 വർഷത്തിൽ രൂപയ്ക്ക് സംഭവിച്ചതെന്ത്?
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേന്ദ്രത്തിനു വൻ തലവേദനയാകും. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികൾ മറച്ചുവച്ച് വോട്ടുപിടിക്കാൻ ഇറങ്ങുന്നവരെ രൂപയുടെ ഇടിവ് പിടികൂടുമെന്നാണ് രാഷ്ട്രീയ– സാമ്പത്തിക നിരീക്ഷകരും വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി നടത്തിവരുന്ന തീവ്രശ്രമങ്ങൾക്കു പോലും ഇപ്പോഴത്തെ ഡോളറിന്റെ മുന്നേറ്റത്തെ തളയ്ക്കാൻ കഴിയുന്നില്ല. മധ്യ പൗരസ്ത്യ ദേശത്തെ ഇറാൻ–ഇസ്രയേൽ സംഘർഷമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയാമെങ്കിലും ഇത് ഏറെക്കാലമായി തുടരുന്ന പ്രതിസന്ധിയാണ്. ഇതോടൊപ്പംതന്നെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ വൈകുന്നതും രൂപയ്ക്ക് തിരിച്ചടിയായി. രൂപ മാത്രമല്ല ഏഷ്യയിലെ മറ്റു കറൻസികളുടെയെല്ലാം മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിന്റെ മുന്നേറ്റം രാജ്യത്തെ ഓഹരി വിപണിയേയും കാര്യമായി ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്താണ്? എന്താണ് നേരിടാൻ പോകുന്ന പ്രതിസന്ധികൾ?