ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽതന്നെയാണ് തമിഴ്നാട്ടിലെ 39 സീറ്റുകളും ജനവിധി തേടിയത്– ഏപ്രിൽ 19ന്. കനിമൊഴി– ഡിഎംകെ (തൂത്തുക്കുടി), തമിഴിസൈ സൗന്ദർരാജൻ– ബിജെപി (ചെന്നൈ സൗത്ത്), കെ.അണ്ണാമലൈ– ബിജെപി (കോയമ്പത്തൂർ), ദയാനിധി മാരൻ–ഡിഎംകെ (‌ചെന്നൈ സെൻട്രൽ), ഒ.പനീർസെൽവം– ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ (രാമനാഥപുരം) തുടങ്ങിയ പ്രമുഖരുടെ പോരാട്ടത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും. എന്തായിരിക്കും ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യം ഇത്തവണ ലഭിക്കാനുള്ള കാരണം? ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാഎഡിഎംകെയും ഉഴുതുമറിച്ച രാഷ്ട്രീയഭൂമികയിലേക്ക്, തമിഴ്നാടിന്റെ രാഷ്ട്രീയ സംസ്കൃതിയിലേക്ക് നുഴഞ്ഞുകയറാൻ സർവ സന്നാഹങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി പട നയിക്കുന്നത്. അതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ‘ഇന്ത്യ’ സഖ്യത്തിനു കരുത്തു പകരാനുള്ള തീവ്ര ശ്രമത്തിലാണ് ഡിഎംകെ. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് അണ്ണാഡിഎംകെ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com