നമ്മുടെ ചിഹ്നം ഇയർഫോൺ
Mail This Article
നല്ല അർഥത്തിൽത്തന്നെ ബുദ്ധിജീവിയെന്നു വിളിക്കാവുന്ന കുറച്ചുപേരെ അടുത്തറിയാം. എന്നാൽ, ഇവരിൽ പലരും വികാരജീവികളെന്ന നിലയിൽ തീർത്തും പരാജയമാണെന്നു പറയേണ്ടി വരും; ഉദാഹരണത്തിന് കുശുമ്പ്, കുന്നായ്മ എന്നിവയുടെ കാര്യത്തിൽ. ബുദ്ധിജീവിതവും വികാരജീവിതവും തമ്മിലുള്ള ബാലൻസിങ് എളുപ്പമല്ല. വിദ്യാഭ്യാസം വിവരക്കേടിനു വിലങ്ങുതടിയല്ല എന്ന് കോവിലന്റെയും ഉജാലയുടെയും നാടായ കണ്ടാണശ്ശേരിയിൽവച്ച് പണ്ടേ കേട്ടിട്ടുണ്ട്. ജീവിതവിജയത്തിലെ പ്രധാന ചേരുവ ഐക്യു (ബുദ്ധിമികവ്) അല്ല, ഇക്യു (വൈകാരിക മികവ്) ആണെന്ന വാദം ബലപ്പെട്ടതും ഈയിടെയാണല്ലോ. ഞങ്ങളുടെ കൂടെ സ്‌കൂളിലും കോളജിലുമുണ്ടായിരുന്ന പഠിപ്പിസ്റ്റുകളിൽ ഭൂരിപക്ഷവും ജീവിതത്തിൽ (ഒരർഥത്തിലും) വിജയിച്ചില്ലല്ലോ എന്നും ഉഴപ്പന്മാർ പലരും വിജയിച്ചല്ലോ എന്നും ഓർക്കുമ്പോൾ ഈ വാദം ശരിയാണെന്നു തോന്നും. അടുത്തു പരിചയമുള്ള ബുദ്ധിജീവികളിൽ വികാരജീവി എന്ന നിലയിലും ബാലൻസുള്ള അപൂർവം ഒരാളെ കഴിഞ്ഞദിവസം കണ്ടു. അദ്ദേഹം പറഞ്ഞ ഒരു കാര്യം പറയാനാണു വന്നത്; ആ കാര്യംപോലെ തന്നെ പ്രധാനമാണ് അദ്ദേഹമാണല്ലോ അതു പറഞ്ഞത് എന്നതും. അതുകൊണ്ടാണ് ഇങ്ങനെ തുടങ്ങിയത്.