ബാങ്ക് നിരക്കിലും കൂടുതൽ പലിശ കിട്ടും; ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാം; ലിക്വിഡ് മ്യൂച്വൽ ഫണ്ടിന്റെ ഗുണവും ദോഷവും
Mail This Article
എവിടെയും നിക്ഷേപിക്കാത്ത നല്ലൊരു തുക നിങ്ങളുടെ പക്കലുണ്ടോ? കുറഞ്ഞ അപകടസാധ്യതകളുള്ള ഒരു ഹ്രസ്വകാല നിക്ഷേപ സാധ്യതയാണോ തേടുന്നത്? എങ്കിൽ ലിക്വിഡ് ഫണ്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. 91 ദിവസം വരെ കാലാവധിയുള്ള ട്രഷറി ബില്ലുകൾ (ടി-ബില്ലുകൾ), വാണിജ്യ പേപ്പർ (സിപി), ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ (സിഡി) തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടാണ് ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ. ഒരു ലിക്വിഡ് ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം (എൻഎവി) കണക്കാക്കുന്നത് 365 ദിവസത്തേക്കാണ്. അതായത് ഒരു വർഷം. ലിക്വിഡ് ഫണ്ടുകൾ വീണ്ടെടുക്കാനുള്ള അഭ്യർഥനകള്‍ക്കും ഒരു ദിവസത്തിനകം കാലതാസമമുണ്ടാകില്ല. നിങ്ങളുടെ പണത്തിന് സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാൾ വരുമാനം നേടിത്തരുന്ന ലിക്വിഡ് മ്യൂച്ചൽ ഫണ്ടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? സുരക്ഷിതമായി എങ്ങനെ നിക്ഷേപിക്കാം? എന്തൊക്കെയാണ് നടപടിക്രമങ്ങൾ? വിശദമായി വായിക്കാം...