മോദിയുടെ 400 സീറ്റ് മാത്രമല്ല കാരണം; ഓഹരി വിപണിയുടെ കിതപ്പിന് പിന്നിലെന്ത്? കൊടുങ്കാറ്റിൽ നിക്ഷേപകർ എന്തു ചെയ്യണം?
Mail This Article
ഇന്ത്യൻ ഓഹരി വിപണിയുടെ കിതപ്പ് തുടരുമോ? ഏറെ നാളത്തെ കുതിപ്പിന് ശേഷം ഏതാനും ദിവസങ്ങളായി പകച്ചു നിന്ന് വിപണി മേയ് 9ന് വ്യാഴാഴ്ച കുത്തനെ വീഴുകയായിരുന്നു. മേയ് 10ന് ചെറിയ തോതിൽ തിരിച്ചു വരുന്നുണ്ടെങ്കിലും ഈ വീഴ്ച ഏതാനും ചോദ്യങ്ങൾ ഉയര്‍ത്തുന്നു. ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ കാരണങ്ങൾ എന്താണ്? ഈയാഴ്ചത്തെ അപ്രതീക്ഷിത മാറ്റങ്ങൾ ഓഹരി ഉടമകളെ എങ്ങനെ ബാധിക്കും? അതിലുമുപരിയായാണ്, ഫെഡ് നിരക്ക് കുറയ്ക്കലിന്റെ പ്രതീക്ഷയ്ക്കും മികച്ച രാജ്യാന്തര റിസൽട്ടുകൾക്കുമൊപ്പം രാജ്യാന്തര വിപണി മുന്നേറിയപ്പോൾ ഇന്ത്യൻ വിപണിയുടെ വീഴ്ച. അതായത് ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ തുടർച്ചയായ അഞ്ച് നഷ്ടദിനങ്ങൾ കുറിക്കുകയും മേയ് 9ലെ വീഴ്ചയോടെ സുപ്രധാന പിന്തുണമേഖലകളും നഷ്ടമാകുകയും ചെയ്തു. മേയ് 10ന് നിഫ്റ്റി 22,000 പോയിന്റെന്ന ശക്തമായ പിന്തുണമേഖലയ്ക്ക് താഴെ പോയതും ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. നവംബർ പന്ത്രണ്ടിന് ശേഷം ആദ്യമായി നിഫ്റ്റി 100 ദിന മൂവിങ് ആവറേജിന് താഴെ പോയതും ദീർഘ കാല നിക്ഷേപകർക്ക് ധനനഷ്ടത്തിനൊപ്പം, ഇന്ത്യൻ വിപണിയിന്മേലുള്ള ‘അമിത’ വിശ്വാസത്തിനും മങ്ങലേൽപ്പിച്ചു. ഇന്ത്യൻ വിപണിയുടെ ഈ കിതപ്പിന്റെ കാരണങ്ങൾ എന്തൊക്കെ? ഈ സമയത്ത് എന്തൊക്കെ കരുതലുകൾ എടുക്കണം? പരിശോധിക്കാം.