‘വീട്ടിൽനിന്ന് കല്യാണത്തിന് പോലും ആളുകള്‍ക്ക് ഭയം; ഞങ്ങളിങ്ങനെ മരിച്ചു പോകട്ടെ എന്നാണോ? സർക്കാരും തിരിഞ്ഞു നോക്കുന്നില്ല’
Mail This Article
‘‘ഈ വേനലില്‍ ഞങ്ങളുടെ മരണവെപ്രാളം പോലും പലര്‍ക്കും തമാശയാണ്’’- ഈ വാക്കുകൾ പറയുമ്പോൾ നടനും സോഷ്യൽ റിഹാബിലിറ്റേറ്ററുമായ ശരത് തേനുമൂലയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കുട്ടനാടൻ മാർപാപ്പ, ഓപറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതനാണ് ശരത്. എന്നാൽ ആ മേൽവിലാസമല്ല ശരത്തിനെ ഇപ്പോൾ പ്രസക്തനാക്കുന്നത്. ശരത് ഒരു ആൽബിനോ ആണ്. ത്വക്കിന് കറുത്ത നിറം നൽകുന്ന മെലാനിൻ എന്ന വർണവസ്തുവിന്റെ അസാന്നിധ്യം മൂലം ശരീരമാകമാനം വെളുത്ത നിറം ബാധിച്ചവരെയാണ് ആൽബിനോകൾ എന്നു വിളിക്കുന്നത്. തലമുടിയും കൺപീലിയും പുരികവും വെളുത്തിരിക്കുന്ന ശാരീരിക അവസ്ഥ! കുറച്ചു കാലം മുൻപു വരെ ഈ വെളുത്തനിറത്തെ തുറിച്ചു നോക്കുന്നവരെയോ ആ നിറം കൊണ്ടു മാത്രം മാറ്റി നിറുത്തുന്നവരെയോ മാനസികമായി നേരിട്ടാൽ മതിയായിരുന്നു. പക്ഷേ, ഈ വേനൽക്കാലം പുതിയൊരു വെല്ലുവിളി കൂടി ശരത്തിനെപ്പോലെയുള്ള ആൽബിനോകൾക്കു മുൻപിൽ ഉയർത്തിയിരിക്കുന്നു. ജീവൻ പോലും അപകടത്തിലാക്കുന്ന ചൂട്! കേരളം ആദ്യമായി ഉഷ്ണതരംഗത്തിന്റെ ഭീതിയിലൂടെ കടന്നു പോകുമ്പോൾ, ചൂടിന്റെ പൊള്ളുന്ന അനുഭവജീവിതം മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ശരത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...