ബിജെപിയെ പിന്തുണച്ചാൽ യുകെയ്ക്ക് എന്താണ് ഗുണം? ‘മാന്ത്രിക വടി’ വീശുമോ ഋഷി വീണ്ടും?
Mail This Article
×
മുന്നൂറു വർഷത്തിനിടയിലെ ബ്രിട്ടന്റെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജനായ പ്രധാനമന്ത്രി അധികാരമേറ്റത്. ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച, ഹിന്ദുമതവിശ്വാസിയായ ഋഷി സുനക്. ഈ നേതാവിനു കീഴിലാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവുകൾ (ടോറി) ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഋഷിയുടെ നേതൃത്വം ബ്രിട്ടിഷ് ജനത മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നോ എന്നും ഇനിയും അംഗീകരിക്കുമോ എന്നും ജൂലൈ നാലിന് അറിയാം. പാർട്ടി അംഗങ്ങളോ പൊതുജനമോ ഒന്നും വോട്ടുചെയ്യാതെ, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, കേവലം പാർട്ടി എംപിമാരുടെ പിന്തുണയിൽ മാത്രം പ്രധാനമന്ത്രിയായ ആളാണ് ഋഷി സുനക്. എംപിമാരുടെ ഈ തീരുമാനം ബ്രിട്ടിഷുകാർ ഉൾക്കൊണ്ടിരുന്നോ എന്നതും ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും.
English Summary:
Rishi Sunak Leads the Conservative Party into the 2024 Elections: Will He Win?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.