കുട്ടികളില്ലാത്ത സ്കൂളുകളിൽ പോലും ‘പണമിറക്കി’ കിഫ്ബി; അധ്യാപക നിയമനത്തിനും തടയിട്ട് സർക്കാർ
Mail This Article
പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ഉഴപ്പുകയാണ്. പ്രീ പ്രൈമറിയിൽ ഏറക്കുറെ പൂർണമായും താൽക്കാലിക, കരാർ അധ്യാപക നിയമനങ്ങളാണു നടക്കുന്നത്. ഹയർ സെക്കൻഡറി വരെയുള്ള മറ്റു തലങ്ങളിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല. ഹൈസ്കൂളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണു തടസ്സമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കുട്ടികളില്ലാത്ത സ്കൂളുകളിൽ പോലും കിഫ്ബിയിൽനിന്നു വൻതുക വിനിയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന രണ്ടു വർഷം തസ്തികനിർണയം വേണ്ടെന്നുവച്ചെങ്കിൽ കഴിഞ്ഞ രണ്ട് അധ്യയന വർഷവും വൈകി പൂർത്തിയാക്കിയ തസ്തികനിർണയം തുടർനടപടികളില്ലാതെ പാഴായി. ആധാർ കാർഡുള്ള കുട്ടികളെ മാത്രം തസ്തികനിർണയത്തിനു പരിഗണിച്ചാൽ മതിയെന്നാണു തീരുമാനം. ഒരുവശത്തു തസ്തിക നഷ്ടപ്പെടുകയും പുതിയ തസ്തികകൾ