‘മോദി ബ്രാൻഡ് വില കുറഞ്ഞു: കോൺഗ്രസ് ‘നൂറടിച്ചാൽ’ തിരിച്ചടി; 5 സംസ്ഥാനങ്ങളിൽ ബിജെപിക്ക് നഷ്ടം: പ്രവചനം പലവിധം
Mail This Article
ബിജെപിക്ക് 250 സീറ്റിൽ താഴെയാണ് കിട്ടുന്നതെങ്കിൽ ഓഹരി കമ്പോളത്തിൽ അത് എങ്ങനെ പ്രതിഫലിക്കും? ഇക്കാര്യവും ചൂടോടെ ചർച്ച ചെയ്യുകയാണ് വിശകലന വിദഗ്ധർ. ബിജെപി മുന്നണിക്ക് 400 സീറ്റ് ലഭിക്കുമെന്ന പ്രഖ്യാപനത്തോട് വ്യത്യസ്തമായ നിലപാടുകളോടെയെങ്കിലും പൊതുവെ യോജിച്ചിരുന്ന വിദഗ്ധർ ‘പ്ലാൻ ബി’യെപ്പറ്റിയും ചർച്ച നടത്തുന്നു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ആദ്യ അവകാശവാദത്തിനു ശേഷം ഒരുപാട് വെള്ളമൊന്നും ഒഴുകിപ്പോകാൻ സമയമായിരുന്നില്ല. എന്നാൽ സാധ്യതകളുടെ കല ആയതിനാൽ രാഷ്ട്രീയം ഏതു വഴിക്കും ഒഴുകി നീങ്ങും. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് മാർച്ച് 10ന് ബിജെപി എംപിയായ അനന്തകുമാർ ഹെഗ്ഡെ അഭിമാനത്തോടെയാണ് പറഞ്ഞത്. യുപിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഭരണഘടന കയ്യിൽ പിടിച്ച് പ്രചാരണം നടത്തുമ്പോൾ അതിനെ പ്രധാനമന്ത്രിക്കു തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയാണുണ്ടായത്. ഇന്ത്യ മുന്നണിയിൽ ചിലേടത്തെങ്കിലും നടക്കുന്നത് ‘ചക്കളത്തിൽ പോരാട്ടം’ ആണെന്ന് മനസ്സിലാക്കിയപ്പോഴും വൈകി. പഞ്ചാബിലും ബംഗാളിലും കേരളത്തിലും മുന്നണി പരസ്പരം ഏറ്റുമുട്ടുന്നത്