മോദിയെ വിറപ്പിച്ചത് ഈ ‘പ്രതിപക്ഷ ജോഡോ യാത്ര’; ജനങ്ങളെ കൈയിലെടുത്ത രാഹുൽ ഇഫക്ട്; ഒടുവിൽ ‘ഇന്ത്യ’ തിളങ്ങുന്നു
Mail This Article
‘ഇന്ത്യ തിളങ്ങുന്നു’. 2004ൽ വാജ്‌പേയി സർക്കാർ പ്രചാരണം നടത്തിയത് ഇങ്ങനെ ആയിരുന്നു. എന്നാൽ അധികാരത്തിലെത്തിയത് യുപിഎയും. ഇക്കുറിയും ഇന്ത്യയുടെ ശക്തിയാണ് ബിജെപി ആയുധമാക്കിയത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ‘ഇന്ത്യ’ തിളങ്ങി. ഇന്ത്യാ മുന്നണിയാണെന്നു മാത്രം. ‘ഒന്നുകൂടി ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ...’ – ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമാകുമ്പോൾ ഇന്ത്യാ മുന്നണിയുടെയും ആ മുന്നണിയെ സ്നേഹിക്കുന്നവരുടെയും മനസ്സിലെ ആദ്യ ചിന്ത ഇതുതന്നെയാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇത്തവണ ഇന്ത്യ മുന്നണി നടത്തിയ അപ്രവചനീയ കുതിപ്പിനെ ആവേശത്തോടും ആശ്വാസത്തോടെയും കാണുന്നവരുണ്ട്. ഒന്നുകൂടി ആഞ്ഞു ശ്രമിച്ചിരുന്നെങ്കിൽ കേവല ഭൂരിപക്ഷം ഇന്ത്യാ മുന്നണിക്ക് കിട്ടുമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു. ‘ഈസി വാക്കോവർ’ എന്ന ബിജെപിയുടെയും എൻഡിഎ മുന്നണിയുടെയും സ്വപ്നവും, അതു ശരിവച്ച എക്സിറ്റ് പോൾ പ്രവചനങ്ങളും സമൂലം കാറ്റിൽ പറത്തിയാണ് ‘ഇന്ത്യാ’ മുന്നണി ഇത്തവണ അപ്രതീക്ഷിത പോരാട്ടവീര്യം കാഴ്ചവച്ചത്. എങ്ങനെയാണ് മോദിയുടെ ജൈത്രയാത്രയെ ഇന്ത്യാ മുന്നണി തടഞ്ഞത്? രാഹുൽ ഗാന്ധിയുടെ