തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ആ ‘മോദിബുദ്ധി’; ഞെട്ടിച്ച് ബിജെപിയുടെ ‘എസ്ജി’ തന്ത്രം; ഇതെങ്ങനെ!
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നാളുകളിലൊന്നിൽ ഇരിങ്ങാലക്കുടയിലും വോട്ടുതേടി സുരേഷ് ഗോപിയെത്തി. രാത്രിയിലാണു പ്രചാരണം. ചുറ്റിലും ഹർഷാരവത്തോടെ കൂടിയവർക്കു നേരെ കൈകൂപ്പി, സ്വതസിദ്ധമായ ശൈലിയിൽ കണ്ണുകള്‍കൊണ്ടും ചുണ്ടുകൊണ്ടും ചിരിച്ചാണ് യാത്ര. എന്നാൽ പെട്ടെന്ന് പ്രദേശത്തെ വഴിവിളക്കുകൾ ഒന്നാകെ മിഴിയടച്ചു. ആകെ ഇരുട്ട്. പിറ്റേന്നു മുതൽ ബിജെപി പ്രവർത്തകർക്കും പ്രദേശവാസികൾക്കും പറയാൻ ഒരു തിരഞ്ഞെടുപ്പു ‘ഗോസിപ്പ്’ കൂടിയായി. ‘നീയറിഞ്ഞാ ഗഡീ.. മ്മടെ സുരേഷ് ഗോപി വോട്ടു ചോയ്ച്ചു വന്നപ്പൊ മാത്രം ഇരിഞ്ഞാലോടേലെ സകല ലൈറ്റിന്റെയും ഫ്യൂസാ പോയി. മുരളീധരനും സുനിൽ കുമാറുമൊക്കെ വന്നപ്പോണ്ടല്ലോ, സെയിം ലൈറ്റ്സിന് യെന്തൂട്ടായിരുന്നു വെളിച്ചം. എല്ലാം തെളിഞ്ഞ് തെളിഞ്ഞങ്ങനെ കിടന്നു...’’. ഇങ്ങനെ, സുരേഷ് ഗോപിയുടെ പ്രചാരണത്തെപോലും ഇരുട്ടിലാക്കാനുള്ള നീക്കമാണ് എതിരാളികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിന് ബിജെപി അണികളും പരമാവധി പ്രചാരം നൽകി. ആ പ്രചാരണമെല്ലാം കഴിഞ്ഞു. ജനം വോട്ടിട്ടു. ഫലവും വന്നു. ഒരിരുട്ടിനും മറയ്ക്കാനാകാത്ത വിധം തെളിഞ്ഞു നിൽക്കുകയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. പോസ്റ്റൽ വോട്ടുകൾ മുതല്‍ വോട്ടെണ്ണിത്തുടങ്ങി ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോയില്ല അദ്ദേഹം. ഓരോ മണിക്കൂറിലും, ഒരിടത്തു പോലും പിന്നോട്ടു പോകാതെ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കിയുള്ള വിജയം. എതിരാളികളാകട്ടെ പരാജയത്തിന്റെ കൂരിരുട്ടിലും. അതിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചത് വരുംനാളുകളിൽ