ആർതർ കോനൻ ഡോയലിന്റെ പ്രസിദ്ധ കുറ്റാന്വേഷകൻ ഷെർലക് ഹോംസ് ഒരു കഥയിൽ പറയുന്നുണ്ട്. ‘‘ഡേറ്റ! ഡേറ്റ! ഡേറ്റ! കുഴമണ്ണില്ലാതെ ഇഷ്ടികയുണ്ടാക്കാൻ എനിക്കാവില്ല.’’ ഇന്നത്തെ വോട്ടെണ്ണലിനുശേഷം കേന്ദ്രത്തിൽ‍ അധികാരത്തിൽവരുന്ന സർക്കാരിനും അതുതന്നെ പറയേണ്ടിവരും. ഭരണനടത്തിപ്പിനും നയരൂപീകരണത്തിനും ആവശ്യമായ അടിസ്ഥാന ഡേറ്റ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു കൊല്ലം ഭരണം മുന്നോട്ടുപോയത്. അല്ലെങ്കിൽ പഴയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നു ഭരണം. ഭരണനടത്തിപ്പിനാവശ്യമായ ഏറ്റവും അടിസ്ഥാന ഡേറ്റയാണ് ജനസംഖ്യാക്കണക്ക്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് പ്രക്രിയ കോവിഡ് വ്യാപനം മൂലം മാറ്റിവച്ചു. അത് ഇതുവരെ നടത്തിയിട്ടില്ല. അതു മാത്രമല്ല, കഴിഞ്ഞ മൂന്നുകൊല്ലത്തെ ജനനമരണനിരക്കുകൾ റജിസ്ട്രാർ ജനറൽ വെളിപ്പെടുത്തിയിട്ടുമില്ല. ഇക്കൊല്ലം ഒക്ടോബറിൽ സെൻസസ് പ്രക്രിയ ആരംഭിക്കുമെന്നാണു സൂചനകൾ. സെൻസസ് എന്നാൽ വെറും തലയെണ്ണലല്ല. ജനസംഖ്യയിൽ നിർധനരെത്ര, ആനുകൂല്യങ്ങൾക്ക് അർഹരായവരെത്ര, പുരുഷന്മാരെത്ര, സ്ത്രീകളെത്ര, കുട്ടികളെത്ര, വൃദ്ധരെത്ര, വീടുള്ളവരെത്ര, ഇല്ലാത്തവരെത്ര... ഇതിന്റെയെല്ലാം കണക്ക് തലയെണ്ണലിനൊപ്പം ഭരണകൂടത്തിനു ലഭിക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപപ്പെടുത്തുന്നതും ഭരണനടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുന്നതും. ഉദാഹരണം പറഞ്ഞാൽ, ഒരു താലൂക്കിൽ എത്ര പ്രൈമറി സ്കൂൾ വേണമെന്ന് അവിടെ എത്ര കുട്ടികളുണ്ടെന്നറിയാതെ തീരുമാനിക്കാനാവില്ലല്ലോ. ഏതായാലും സെൻസസ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com