മോദിക്ക് ഒരവസരം കൂടി, മുന്നറിയിപ്പോടെ...
Mail This Article
ഇന്ത്യക്കാർ വോട്ടുചെയ്തു, നാനാത്വത്തിലും സംവാദത്തിലും അധിഷ്ഠിതമായ ഭരണവ്യവസ്ഥയ്ക്ക്. നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിതഭാരതത്തിലേക്ക് കുതിക്കണം, ഒപ്പം രാജ്യത്തിന്റെ വിവിധതലങ്ങളിലുള്ള നാനാത്വങ്ങൾ – ഭാഷ, വിശ്വാസപ്രമാണങ്ങൾ, സംസ്കാരം, രാഷ്ട്രീയം, ജീവിതശൈലി തുടങ്ങിയവയെല്ലാം – നിലനിർത്തുകയും വേണം. ജവാഹർലാൽ നെഹ്റു നിർവചിച്ച ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം തള്ളിക്കളഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ ശൈലിയായിരുന്നു ബിജെപിയുടേത്. ഏകീകൃത നികുതിയും ഏകീകൃത സിവിൽ കോഡും ഏകീകൃത തിരഞ്ഞെടുപ്പും പുരോഗമനാശയങ്ങളായി കണ്ടിരുന്നവർക്കു പോലും വിശ്വാസവൈവിധ്യങ്ങളും ഭാഷാവൈവിധ്യങ്ങളും സാംസ്കാരികവൈവിധ്യങ്ങളും അവഗണിച്ചുകൊണ്ടുള്ള ഭരണശൈലി അസ്വീകാര്യമായി. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി ബിജെപിയുടെ രാഷ്ട്രീയചർച്ചകളിലും അവരുടെ പ്രവർത്തകരുടെ സമൂഹമാധ്യമ പോസ്റ്റുകളിലും ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയതോടെ