തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിലുള്ള, ഗൗരവതരമായ പരസ്യവിമർ‍ശനം ബിജെപിയിൽ അവസാനിച്ചത് 2015 നവംബർ 11ന് ആണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പേരെടുത്തു പറയാതെ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ശാന്ത കുമാർ, യശ്വന്ത് സിൻഹ എന്നിവർ പ്രസ്താവനയിലൂടെ വിമർശിച്ചു. 2014ൽ മാർഗദർശക മണ്ഡലത്തിലേക്കു നിർബന്ധിത പ്രവേശനം ലഭിച്ചവർ മാത്രമല്ല, യാത്രകൾ നടത്തി പാർട്ടിയെ വളർത്തിയവരുമാണ് അഡ്വാനിയും ജോഷിയും. അവരുടെ പേരുകൾ ആദ്യം പരാമർശിച്ചിട്ടുള്ള പ്രസ്താവനയിൽനിന്ന്: ‘ആർക്കും ഉത്തരവാദിത്തമില്ലെന്ന് ഉറപ്പാക്കാനാണ് പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമെന്നു പറയുന്നത്. പാർ‍ട്ടി ജയിച്ചിരുന്നെങ്കിൽ നേട്ടം കൈവശപ്പെടുത്തുമായിരുന്നവർ ബിഹാറിലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം വച്ചൊഴിയാൻ വാശി പിടിക്കുന്നെന്നാണ് അതു വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ പാർട്ടിക്കുണ്ടായ ശോഷണമാണ് പുതിയ പരാജയത്തിന്റെ മുഖ്യകാരണം. പരാജയകാരണങ്ങൾ, പാർട്ടി ഏതാനും പേർക്ക് അമിതമായി കീഴ്‌പ്പെടാൻ നിർബന്ധിതമായത്, എങ്ങനെ പാർട്ടിയിലെ അഭിപ്രായഐക്യരീതി നശിപ്പിക്കപ്പെട്ടു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com