‘കേരളത്തിൽ ബിജെപിക്ക് ഫോർമുലയുണ്ട്; ജയിക്കാൻ തൃശൂര്‍ മാതൃക’; മന്ത്രിയായത് എങ്ങനെയെന്നും പറഞ്ഞ് ജോർജ് കുര്യൻ
Mail This Article
കേരളത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ ബിജെപിയോട് അടുക്കാവുന്ന നിലയിലായെന്നും ഇടതു–വലതു മുന്നണികൾക്കപ്പുറം ബിജെപിയുടെ നേതൃത്വത്തിൽ പുതിയ മുന്നണി രൂപപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സ്വന്തം നിലയിൽ 25% വോട്ടുവിഹിതത്തിലേക്ക് എത്തുന്നതോടെ കേരളത്തിൽ ബിജെപി വലിയ ജയമുറപ്പിക്കുന്ന സ്ഥിതി വരും. 20% ബിജെപി വോട്ടും സുരേഷ് ഗോപിയുടെ നന്മയും ജനപ്രീതിയുമായിരുന്നു തൃശൂരിലെ ജയഫോർമുല. നേരത്തേ, ഒ. രാജഗോപാൽ ജയിച്ചതും ഇതേ ഫോർമുലയിലാണ്. പാർട്ടി വോട്ടും നേതാക്കളുടെ ജനകീയതയും വഴി കേരളത്തിൽ ബിജെപി ലക്ഷ്യത്തിനു വളരെ അടുത്താണ്. സമുദായ ക്വോട്ടയിൽ അല്ല, വർക്കേഴ്സ് ക്വോട്ടയിലാണ് തനിക്കു മന്ത്രിപദവി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ മണിപ്പുർ കലാപം, മന്ത്രിസ്ഥാനം, ന്യൂനപക്ഷ വികസനം എന്നിവയിൽ ഉൾപ്പെടെ നിലപാട് വ്യക്തമാക്കുകയാണ് ജോർജ് കുര്യൻ.