‘ബാംബൂ ബോയ്സി’ലേത് പോലെയാണോ ആദിവാസികൾ? തോൽവിക്കു പിന്നിൽ പല കാരണങ്ങൾ’
Mail This Article
‘ഇതാണ് നമ്മുടെ രക്ഷകന്‍’ എന്നാണ് തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കെ. രാധാകൃഷ്ണൻ എംപിയെ ചൂണ്ടിക്കാട്ടി പറഞ്ഞത്. ആലപ്പുഴയിലെ ‘കനലൊരു തരി’ കെട്ടപ്പോൾ അൽപമെങ്കിലും തീ പാർട്ടിക്കു വേണ്ടി ആളിക്കത്തിയത് ആലത്തൂരായിരുന്നു. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ സിറ്റിങ് എംപി, കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ തോൽപിച്ചത്. ലഭിച്ചത് 4,03,447 വോട്ട്. എംപിയായതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച രാധാകൃഷ്ണൻ തന്റെ അവസാന ഉത്തരവില്‍ പോലും വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വലിയ ചർച്ചയായി. പട്ടിക വിഭാഗ കോളനികളുടെ പേരു മാറ്റാനുള്ള ഉത്തരവ് ശ്രദ്ധ നേടിയെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം ആഴത്തിൽ മാറ്റങ്ങളുണ്ടോ എന്ന ചോദ്യത്തിനുൾപ്പെടെ കെ. രാധാകൃഷ്ണൻ മറുപടി പറയുകയാണിവിടെ. ഭരണവിരുദ്ധ വികാരമായിരുന്നോ എൽഡിഎഫിന്റെ തോൽവിക്കു പിന്നിലെന്ന ചോദ്യവും അദ്ദേഹം നേരിടുന്നു.