ജോലിഭാരം, മാനസികസമ്മർദം; 4 വർഷത്തിനിടെ ‘മുറിവേറ്റ്’ മടങ്ങിയത് 148 പൊലീസുകാർ; അവസരം കാത്ത് 167 പേർ
Mail This Article
പൊലീസിൽനിന്നു സ്വയം വിരമിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. 2019 മുതൽ 2023 സെപ്റ്റംബർ 30 വരെ 169 പേർ അപേക്ഷിച്ചതിൽ 148 പേർ സ്വയം വിരമിക്കൽ (വിആർഎസ്) നേടിയെന്നു സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൈമാറിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഫിസർമാർ ഉൾപ്പെടെ 167 പേർ പുതുതായി വിരമിക്കൽ അപേക്ഷ നൽകിയിട്ടുണ്ട്. 2023ൽ സെപ്റ്റംബർവരെ മാത്രം 81 പേർ അപേക്ഷ നൽകി; 60 പേർ വിരമിച്ചു. കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നീ പൊലീസ് ജില്ലകളിലാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ സ്വയം വിരമിച്ചത്. തൃശൂർ സിറ്റി, തൃശൂർ റൂറൽ, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട പൊലീസ് ജില്ലകളിലാണ് താരതമ്യേന കുറവ്. സ്വയം വിരമിച്ചവരിൽ നാലുപേർ 15 വർഷത്തിനു മുകളിൽ സർവീസ് ബാക്കിയുള്ളവരാണ്. 16 പേർ 10 വർഷത്തിൽ താഴെയും 128 പേർ 5 വർഷത്തിൽ താഴെയും സർവീസ് ബാക്കിയുള്ളവർ. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. വിആർഎസ് നേടിയ 148 പേരിൽ സിവിൽ പൊലീസ് ഓഫിസർമാർ 13 പേരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ 42 പേരും സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാർ രണ്ടുപേരും എസ്ഐ– ഗ്രേഡ് എസ്ഐമാർ 47 പേരും എഎസ്ഐ– ഗ്രേഡ് എഎസ്ഐമാർ 44 പേരുമുണ്ട്. ഉന്നതപദവികളിലേക്കെത്തുമ്പോൾ