രാജ്യാന്തര വിപണിയിൽ യുഎസും ചൈനയും തമ്മിൽ വൻ‍ വ്യാപാരയുദ്ധം തുടരുകയാണ്. യുഎസിനെ നേരിടാൻ ചൈനയും ഒപ്പം റഷ്യയും വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഡോളറിനെ വീഴ്ത്തി ലോക വിപണി പിടിച്ചെടുക്കാൻ റഷ്യയും ചൈനയും സഖ്യകക്ഷികളും ശക്തമായിത്തന്നെ കളത്തിലുണ്ട്, പ്രതിരോധിക്കാൻ യുഎസും. ഉഭയകക്ഷി വ്യാപാര പ്രതിസന്ധികളെ നേരിടാൻ റഷ്യ–ചൈന കൂട്ടുക്കെട്ട് യുഎസ് ഡോളറിനെ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. പകരം അവരുടെ സ്വന്തം കറൻസികളായ യുവാനും റൂബിളും ഉപയോഗിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പണമിടപാടുകളിൽ 90 ശതമാനത്തിലധികം അവരുടെ ദേശീയ കറൻസികളിലാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും വ്യക്തമാക്കിക്കഴിഞ്ഞു. 78 വർഷമായി യുഎസാണ് രാജ്യാന്തര സാമ്പത്തിക സംവിധാനങ്ങളെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ശരിക്കും ഏകാധിപത്യ നേതൃത്വമെന്ന് പറയാം. ഡോളറിനെതിരെ രംഗത്തിറങ്ങാൻ മുൻനിര രാജ്യങ്ങൾ പോലും മറന്നുപോയി, രംഗത്തിറങ്ങിയവരെ തകർക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) മാത്രമാണ് അന്നും ഇന്നും കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുള്ളത്. യുഎസ് ഡോളറിനെ ലോക കരുതൽ കറൻസിയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com