പ്രധാനമായും, മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗം. അതിൽ, പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനമുണ്ട്. അപ്പോൾ ഭരണഘടനയെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും പരാമർശവും ഉൾപ്പെടുക സ്വാഭാവികം. ഭരണഘടനയുടെ 86–ാം വകുപ്പ്, രാഷ്ട്രപതിക്ക് പാർലമെന്റിലെ ഒാരോ സഭയെയും വെവ്വേറെയും, സംയുക്തമായും അഭിസംബോധന ചെയ്യാനുള്ള അവകാശം വ്യക്തമാക്കുന്നു. ഒാരോ വർഷത്തെയും ആദ്യ സമ്മേളനത്തിലും, പുതിയ സർക്കാർ രൂപീകരിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തിലും ഇരുസഭകളെയും ഒരുമിച്ച് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ചാണ് 87–ാം വകുപ്പ്. പുതിയ സർക്കാരിന്റെ ആദ്യ സമ്മേളനം എന്ന നിലയ്ക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പ്രസംഗം.

loading
English Summary:

Decoding President Murmu's Speech: What to Expect from Modi's Third Term?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com