ഒന്നേകാൽ കോടി പരീക്ഷാർഥികൾ, 25 ജീവനക്കാർ; ചെറുപ്പക്കാരുടെ ഭാവി പന്താടുന്ന എൻടിഎ
Mail This Article
നീറ്റ് യുജി, ജെഇഇ മെയിൻ, യുജിസി നെറ്റ് തുടങ്ങി 34 പ്രവേശന – മത്സരപരീക്ഷകൾ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസം ആ ‘മഹാരഹസ്യം’ വെളിപ്പെടുത്തി– കഴിഞ്ഞ വർഷം ഇന്ത്യയിലെ 1.23 കോടി ചെറുപ്പക്കാരുടെ ഭാവി നിശ്ചയിച്ച പരീക്ഷകൾ നടത്തിയ അവർക്ക് ആകെ 25 സ്ഥിരം ജീവനക്കാരേയുള്ളൂ! ഡൽഹിയിൽ എൻടിഎ ആസ്ഥാനത്തുള്ള ബാക്കി മുന്നൂറോളം പേർ ഡെപ്യൂട്ടേഷനിലോ കരാറടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരാണ്. വിവിധപരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പലതലങ്ങളിൽ ജോലി ചെയ്യുന്ന ബാക്കി ആയിരക്കണക്കിനാളുകൾ വിവിധ സ്വകാര്യ ഏജൻസികളുടെ ജീവനക്കാരോ അവർ പുറംകരാർ കൊടുത്ത് ചുമതലപ്പെടുത്തുന്നവരോ ആണ്. നമ്മുടെ രാജ്യത്തെ നിയമാനുസൃത, ഔദ്യോഗിക സംവിധാനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത, സർക്കാരിനോടും ജനങ്ങളോടും ഉത്തരംപറയാൻ ബാധ്യതയില്ലാത്ത ആയിരക്കണക്കിന് പുറംകരാർ തൊഴിലാളികളെയാണ് 23.3 ലക്ഷം കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന നീറ്റ് യുജി പ്രവേശനപരീക്ഷയും നടത്താൻ എൻടിഎ ചുമതപ്പെടുത്തിയിരുന്നതെന്ന് ഇതോടെ വ്യക്തമാവുന്നു. ഏതു ഘട്ടത്തിലും അഴിമതിയും ക്രമക്കേടും നടത്താവുന്നവിധം