മോശമെന്ന് കളിയാക്കിയ പാശ്ചാത്യർക്ക് കിട്ടി ‘മെയ്ഡ് ഇൻ ജപ്പാൻ’ മറുപടി: പ്രചോദനം, ഈ ‘ആത്മാര്‍ഥ’ കഥകൾ
Mail This Article
‘എന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുൻപാണുണ്ടായത്; എന്റെ അമ്മയാകാൻ എന്റെ പിതാവ് ഒരു സ്‌കോട്‌ലൻഡുകാരിയെ തിരഞ്ഞെടുത്തു’ ഇതാണ് ക്ലോഡ് ഹോപ്കിൻസിന്റെ ‘പരസ്യവ്യവസായത്തിൽ എന്റെ ജീവിതം’ (My Life in Advertising) എന്ന ആത്മകഥയിലെ ആദ്യവാക്യം. പരസ്യമെഴുത്തുകാരാണ് ഏറ്റവും വലിയ കവികൾ എന്ന് ആർക്കാണറിയാത്തത്? റേഡിയോ മാംഗോയുടെ ഒരു പരസ്യമാണ് ഏറ്റവും നല്ല ഉദാഹരണം. കൊച്ചിയിൽ പണ്ടുകണ്ട ആ കവിത ഇങ്ങനെ: ആലുവ ആറു പാട്ട് അകലെ!. ഇതുപോലൊരു പരസ്യമെഴുത്തുകാരനായിരുന്നു ക്ലോഡ് ഹോപ്കിൻസും. ക്ലോഡിന്റെ സയന്റിഫിക് അഡ്വർടൈസിങ് എന്ന പുസ്തകം ഏഴു പ്രാവശ്യമെങ്കിലും വായിക്കാതെ പരസ്യവുമായി ബന്ധപ്പെട്ട എന്തു പണി ചെയ്യാനും ഒരാളെയും അനുവദിക്കരുതെന്നാണ് ഡേവിഡ് ഒഗിൽവി എഴുതിയത്. ക്ലോഡിന്റെ ഈ ആത്മകഥയായിരുന്നു ആദ്യം വായിച്ച ബിസിനസ് ആത്മകഥ. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ലീ ഇയാകോക്കയുടെ ആൻ ഓട്ടോബയോഗ്രഫി, സോണി സ്ഥാപകൻ അകിയൊ മൊറിറ്റയുടെ മെയ്ഡ് ഇൻ ജപ്പാൻ... അതങ്ങനെ നീളുന്നു. അരിയിൽനിന്നു മദ്യമുണ്ടാക്കലായിരുന്നു അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ കുലത്തൊഴിൽ. അവിടെനിന്നു ലോകം കീഴടക്കിയ