‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലം ഇപ്പോൾ വീണ്ടും ഓർക്കാൻ കാരണമുണ്ട്. സമാനമായ അവസ്ഥയിൽപ്പെട്ട് തോറ്റുപോയത് പക്ഷേ ഒരിന്ത്യൻ വംശജന്റെ പാർട്ടിയാണെന്നു മാത്രം– ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്കിന്റെ. ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടക്കാൻ ഏഴു മാസം കൂടി ബാക്കി നിൽക്കുമ്പോഴാണ്, സ്വന്തം പാർട്ടിക്കാരെപ്പോലും അമ്പരപ്പിച്ച് 2024 ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കുറച്ചെങ്കിലും മെച്ചപ്പെട്ടു നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ഭരണത്തുടർച്ച ലഭിച്ചേക്കുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തിന്. പക്ഷേ പദ്ധതികൾ അമ്പേ പാളി. ബ്രിട്ടനിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഏറ്റവും നിർണായകമെന്നു പറയാവുന്ന പൊതുതിരഞ്ഞെടുപ്പിൽ, 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുകയാണ്. ഭരണത്തിനാവശ്യമായ 326 സീറ്റ് നേടിയെന്ന് കെയ്‌ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഋഷി സുനക് തോൽവിയും സമ്മതിച്ചു. സുനക്കിനും ടോറികൾക്കും എവിടെയാണ് പാളിയത്? 2019ലെ വമ്പൻ തോൽവിയിൽനിന്ന് എങ്ങനെയാണ് ഇത്തവണ മിന്നുന്ന വിജയം സ്റ്റാർമറും സംഘവും നേടിയെടുത്തത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com