‘ജീവിച്ചിരുന്നപ്പോൾ മഹാത്മാക്കളുടെ നേർക്കെറിഞ്ഞ കല്ലുകൾകൊണ്ടു നിർമ്മിച്ചവയാണ് അവരുടെ പ്രതിമകൾ’ എന്ന് സാഹിത്യമടക്കമുള്ള കലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയായ ഫ്രഞ്ചുകാരൻ ഷാൻ കൊക്കിട്ടു (Jean Cocteau : 1889 – 1963) പറഞ്ഞിട്ടുണ്ട്. ‘ദുഃഖത്തിൻ മുള്ളുകൾ തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്ന’ ഭാര്യയെപ്പറ്റി രമേശൻ നായർ പാടിയതും ഇതിനോടു ചേർത്തുവായിക്കാം. കല്ലുകൾ മനഃപൂർവം എറിഞ്ഞവ. മുള്ളുകൾ മിക്കപ്പോഴും തനിയെ വന്നു കൂടുന്നവ. രണ്ടിലും തിന്മയെ നന്മയാക്കുന്ന വിസ്മയം. നിഷേധത്തെ അംഗീകാരമായി മാറ്റുന്ന രസതന്ത്രം ഏതു സമൂഹത്തിലുമുണ്ട്. യാതനയിൽ നിന്നു മഹത്ത്വം രൂപം കൊള്ളുന്ന വിസ്മയം. േചറിൽ ചെന്താമര വിരിയും. നമുക്കു കല്ലേറിലേക്കു മടങ്ങാം. എനിക്കിഷ്ടമില്ലാത്തവരുടെ നേർക്കു ഞാൻ കല്ലെറിഞ്ഞുകളയും എന്നു വിചാരിക്കുന്നവരുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com