കാലവും ക്രിക്കറ്റും ചേർന്നു കടം വീട്ടുമ്പോൾ; ബജറ്റിൽ പ്രതീക്ഷ ഈ മേഖലകൾക്ക്; ഭയാനകരം ആ ദൃശ്യങ്ങൾ; ട്രംപ് പറഞ്ഞു, ‘കേസ് പിന്നാലെ വരും’
Mail This Article
‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലത്തിന്റെ സമാന അവസ്ഥയ്ക്ക് ബ്രിട്ടനും സാക്ഷ്യം വഹിച്ചപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ചുകൊണ്ട് മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച വാർത്ത പതിനായിരങ്ങളെയാണ് ആകർഷിച്ചത്. ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി നിർമല സീതാരാമൻ. മന്ത്രിസഭയിൽ തുടർച്ചയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപനത്തിൽ മാറ്റങ്ങളുടെയും സൂചന നൽകിക്കഴിഞ്ഞു. ആദായ നികുതി ഘടന ഉൾപ്പടെ മാറുമെന്നും അഭ്യൂഹമുണ്ട്. ധനക്കമ്മി കുറഞ്ഞത് ആർക്കു ഗുണം ചെയ്യും? ഈ വിഷയങ്ങളെയെല്ലാം മുൻനിർത്തി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജോർജ് കുരുവിള നടത്തിയ അവലോകന റിപ്പോർട്ടിന് ലഭിച്ചത് മികച്ച സ്വീകാര്യത.