‘ഭരണകൂടം അത്ര ഇടപെടേണ്ട: സ്ത്രീകൾക്കും യുവാക്കൾക്കും പിന്തുണ’: ഇറാന്റെ ഈ പ്രസിഡന്റ് വ്യത്യസ്തനാണ്
Mail This Article
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസഷ്കിയാന്റെ വിജയം രണ്ടു ഘട്ടങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയെടുത്തതാണ്. ഫലം പുറത്തുവന്നതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ പെസഷ്കിയാൻ പറഞ്ഞത് ‘ഈ ജയം ഇറാൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറക്കും’ എന്നാണ്. 2013ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവസാനനിമിഷം സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിലാകട്ടെ സ്ഥാനാർഥിയാകാനുള്ള അപേക്ഷതന്നെ തള്ളപ്പെട്ടു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലാകട്ടെ, പരിഷ്കരണവാദികളിൽ മത്സരാനുമതി കിട്ടിയ ഏകയാളുമായിരുന്നു പെസഷ്കിയാൻ. കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാൻ വിസമ്മതിക്കുന്ന അയവില്ലാത്ത രാഷ്്ട്രീയ വ്യവസ്ഥ നിലവിലുള്ള രാജ്യമെന്ന ധാരണയാണ് ഇറാനെക്കുറിച്ചു പൊതുവേയുള്ളത്. ഇറാന്റെ ഭരണഘടനയും സർക്കാർ സംവിധാനങ്ങളും പരമോന്നത നേതൃത്വവും സൃഷ്ടിക്കുന്ന ചട്ടക്കൂടുകളുടെ പരിധിക്കുള്ളിൽ