നികുതിയിൽ ഇളവ്, ശമ്പളം കൂടും, എഫ്ഡി ഇട്ടവർക്കും സന്തോഷം? എന്തുകൊണ്ട് ഈ ബജറ്റ് ഏവരും ഉറ്റുനോക്കുന്നു?
Mail This Article
‘‘ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്ര സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കും’’. 2024 ഫെബ്രുവരിയിൽ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകള്‍. തുടർഭരണമെന്ന ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു ഈ വാക്കുകൾ. മുന്നിൽ വെല്ലുവിളികൾ ഏറെയാണെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തണം, അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടും വേണം. ജൂലൈ 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. മാസവരുമാനക്കാർ, കർഷകർ, വ്യവസായികൾ, ഓഹരി വിപണി തുടങ്ങി സമസ്ത മേഖലകളും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലൂടെ യുവാക്കളുടെ വിശ്വാസം വീണ്ടെടുക്കാനും മോദിസർക്കാർ ബജറ്റിലൂടെ ശ്രമിക്കും. രാജ്യത്ത് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം വ്യവസായ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമാണ്? വിദഗ്ദ്ധർ പ്രതികരിക്കുകയാണിവിടെ.