അന്താരാഷ്ട്രബന്ധങ്ങള്‍ അവലോകനം ചെയ്യുന്ന പ്രമുഖ നിരീക്ഷകരെല്ലാവരും തന്നെ തങ്ങളുടെ ദൃഷ്ടികള്‍ ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യുക്രെയ്നിലും ഗാസയിലും, സംഘര്‍ഷം പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള തയ്‌വാന്‍, തിരഞ്ഞെടുപ്പ്‌ നടന്ന യുകെ, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ ഉറപ്പിച്ചുവച്ചിരുന്ന 2024 ജൂണ്‍ മാസത്തില്‍, ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി ആളും ആരവവും ഇല്ലാതെ അമേരിക്ക ഒരു പഴയ പോര്‍മുഖത്തു പുതിയൊരു നീക്കം നടത്തി. എന്തിനും ഏതിനും തമ്മില്‍ പൊരുതുന്ന അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെയും അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം ധരംശാലയില്‍ എത്തി ടിബറ്റന്‍ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയെ ജൂണ്‍ 19നു സന്ദര്‍ശിച്ചു. അമേരിക്കയിലെ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലെ പ്രതിനിധിസഭയിലെ അംഗങ്ങളായിരുന്നു ഇവര്‍ എന്നത്‌ പ്രത്യകം എടുത്തു പറയേണ്ടതുണ്ട്‌. പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ്‌ മൈക്കിള്‍ മക്‌ കോള്‍ നയിച്ച ഈ സംഘത്തില്‍ മുന്‍ സ്പീക്കറും ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രമുഖ മുഖമായ നാന്‍സി പെലോസിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത കാലത്ത് അമേരിക്കയുടെ നിയമ നിര്‍മാണ സഭകള്‍ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന്‌ അയച്ചിരിക്കുന്ന ‘റിസോള്‍വ്‌ ടിബറ്റ്‌ നിയമ’ത്തിനെ (Resolve Tibet Act) കുറിച്ച്‌ അവര്‍ ദലൈ ലാമയെ ധരിപ്പിച്ചു. ടിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തോടുള്ള അമേരിക്കയുടെ പിന്തുണ മാറ്റമില്ലാതെ നില്‍ക്കുന്നു എന്ന ഉറപ്പും ദലൈ ലാമയ്ക്ക്‌ നല്‍കിയതിന്‌ ശേഷമാണ്‌ ഈ സംഘം മടങ്ങിയത്‌.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com