10 വർഷം അനങ്ങിയില്ല; ബിജെപിക്ക് ഇപ്പോൾ എവിടെനിന്ന് വന്നു ഈ ചിന്ത? വൈകിയുദിച്ച ഹത്യാദിനം
Mail This Article
കേന്ദ്ര സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ വിശദമായ ആലോചനയുടെ ബലം പ്രകടമാവണം. കാരണം, അവ 142 കോടി ജനതയുടെ സർക്കാരിന്റെ തീരുമാനങ്ങളാണ്. ജൂൺ 25 ഇനി ഭരണഘടന ഹത്യാദിവസമായിരിക്കുമെന്ന് ജൂലൈ 12ന് എടുത്ത തീരുമാനത്തിൽ പക്ഷേ, ആ ഗൗരവം പ്രകടമാകുന്നുണ്ടെന്നു പറയാൻ വയ്യ. അസാധാരണ സാഹചര്യങ്ങളിലൊഴികെ, സർക്കാരുകൾ രണ്ടു സമയത്താണ് തിടുക്കത്തിൽ തീരുമാനങ്ങളെടുക്കാറുള്ളത്: കാലാവധി തീരുന്നതിനു തൊട്ടുമുൻപും അധികാരത്തിൽ കയറി ഉടനെയും. ഇനി അധികാരത്തിലേക്കു തിരിച്ചുവരില്ലെന്ന ആശങ്കയാലും തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്താലുമാണ് കാലാവധി തീരാറാകുമ്പോഴുള്ള ധൃതിപിടിച്ച തീരുമാനങ്ങൾ. തിരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനം പാലിക്കുന്നതിലുള്ള ഉത്സാഹമാവും അധികാരമേറ്റാലുടനെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾക്കു പിന്നിൽ. 2014ൽ മോദി സർക്കാർ അധികാരമേറ്റയുടനെ കള്ളപ്പണക്കാരെ പിടികൂടാൻ നടപടി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അത്തരമൊരു വാഗ്ദാനം നൽകിയിരുന്നു. അധികാരം ലഭിച്ചപ്പോൾ ആ വാക്കു പാലിക്കുകയാണുണ്ടായത്. ഇപ്പോൾ, മൂന്നാം തവണ മോദി സർക്കാർ അധികാരമേറ്റ്