കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കിയതിനു പിന്നിലുമുണ്ട് ശാസ്ത്രം: നമുക്കു മാത്രം സ്വന്തം ‘ഓഡർ പ്രിന്റ്’
Mail This Article
മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര, സുധിയുടെ ഭാര്യ രേണുവിനു സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. വിരലടയാളം പോലെ ആളെ തിരിച്ചറിയാനുള്ള ഒരു സവിശേഷതയായ ഇതിനെ ഓഡർ പ്രിന്റ് (odor print) എന്നാണു വിളിക്കുന്നത്. വിയർപ്പ് ശരീരത്തിനുള്ളിൽ നിന്നു വരുമ്പോൾ അതിനു ഗന്ധമുണ്ടാവില്ല. നമ്മുടെ തൊലിപ്പുറത്തുള്ള ബാക്ടീരിയകളാണ് വിയർപ്പിനു ഗന്ധം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ കക്ഷത്തിൽ ഏകദേശം ഒരു ചതുരശ്ര സെന്റിമീറ്ററിൽ ഏകദേശം 10 ലക്ഷം ബാക്ടീരിയയുണ്ട്. ഇവ നമ്മുടെ വിയർപ്പുമായി പ്രവർത്തിക്കും. ഗന്ധങ്ങൾ പലതരം, അവയുണ്ടാക്കുന്ന രാസവസ്തുക്കളും പലതാണ്. 3-മീഥൈൽ -2- ഹെക്സനോയിക് ആസിഡ് ആടിന്റെ ശരീരഗന്ധത്തിനു സമാനമായ മണവും 3-ഹൈഡ്രോക്‌സി -3-മീഥൈൽ -2-ഹെക്സനോയിക് ആസിഡ് ജീരകമണവും 3-മീഥൈൽ -3-സൾഫാനിൽഹെക്സെയ്ൻ-1-ഓൾ ഉള്ളിയുടേതു പോലുള്ള ഗന്ധവും ഉണ്ടാക്കും.