രണ്ടാം ലോക മഹായുദ്ധത്തിന്‌ ശേഷം യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതിന്‌ വേണ്ടി ഉണ്ടാക്കിയ സൈനിക സഖ്യമാണ്‌ നോര്‍ത്ത്‌ അറ്റ്ലാന്റിക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ– NATO). 1949ല്‍ യൂറോപ്പിലെ പത്തു രാജ്യങ്ങളും അമേരിക്കയും കാനഡയും അടക്കമുള്ള പന്ത്രണ്ട്‌ രാഷ്ട്രങ്ങളും ചേര്‍ന്നാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഈ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പരസ്പരം സഹായിക്കുമെന്ന മിനിമം ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. നാറ്റോയ്ക്കു വേണ്ടി പാരിസില്‍ സ്ഥാപിച്ച സൈനിക കാര്യാലയം 1950ല്‍ ഇതിന്റെ മുഴുവന്‍ സമയ ഓഫിസായി വളരെ വേഗം പരിണാമം പ്രാപിച്ചു. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്‌ ഫ്രാന്‍സ്‌ സൈനിക സഹകരണത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ വിപുലമായ ഒരു സ്ഥിരകാര്യാലയം 1967ല്‍ ബ്രസ്സൽസിൽ നിലവില്‍ വന്നു. 1991ല്‍ സോവിയറ്റ്‌ യൂണിയന്‍ തകരുന്നത്‌ വരെ യൂറോപ്പില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുവാന്‍ ഈ സഖ്യത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. നാറ്റോയുടെ പട്ടാള സംബന്ധമായ കാര്യങ്ങള്‍ നോക്കുവാനും ആവശ്യമുള്ളപ്പോള്‍ വിന്യസിക്കുവാനും വേണ്ട നേതൃത്വം നല്‍കുന്നതിനായി ഒരു മിലിട്ടറി കമാന്‍ഡ്‌ (Military Command) ഉണ്ട്‌. 1991നു ശേഷം യൂറോപ്പിലെ ബാല്‍ക്കന്‍ തുരുത്തില്‍ ഉടലെടുത്ത ദേശീയവാദത്തെ നിയന്ത്രിക്കുന്നതില്‍ യുഎൻ സേനയെ സഹായിക്കുവാനും അതിനു ശേഷം ഉയര്‍ന്ന ഭീകരതയെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com