‘‘കൊഞ്ചം പേശമുടിയുമാ...’’ തിരുവനന്തപുരത്ത് കടലിന്റെ മക്കൾക്ക് മുന്നിൽ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞുതുടങ്ങി. 2017ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തായിരുന്നു അത്. ഉറ്റവരെ കാണാതായതിന്റെ വേദനയും രക്ഷിക്കാൻ ആരുമില്ലെന്ന വിഷമവും ദേഷ്യത്തിനു വഴിമാറിയവർക്ക് മുന്നിലായിരുന്നു അന്ന് ‘സംസാരിക്കാൻ അനുവദിക്കൂ’ എന്ന അപേക്ഷയുടെ സ്വരവുമായി നിർമല വന്നുനിന്നത്. മണിക്കൂറുകൾക്ക് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷ മുൻനിർത്തി പിൻവാങ്ങിയ സ്ഥലത്താണ്, ചുറ്റിലും സുരക്ഷാഭടൻമാരെ നിർത്താതെ നിർഭയം നിർമല സംസാരിക്കാനെത്തിയതെന്നും ഓർക്കണം. ഡൽഹിയിലെ ഹിന്ദിയും ഒഴുക്കോടെ പതിവായി സംസാരിക്കുന്ന ഇംഗ്ലിഷും അന്ന് അവർ മാറ്റിവച്ചു. മലയാളി മത്സ്യത്തൊഴിലാളികളോട് അയൽപക്കത്തെ തമിഴിൽ സംസാരിച്ചപ്പോൾ മൊഴിമാറ്റേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഹൃദയത്തിൽ തട്ടിയുള്ള ആശ്വാസവാക്കുകളിൽ, അതുവരെ ശബ്ദം ഉയർത്തിയവർ ശാന്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ എത്ര മിടുക്കോടെയാണ് നിർമല കയ്യിലെടുത്തത്. തീരദേശത്ത് അന്ന് കൂടിയിരുന്ന ജനക്കൂട്ടം മാത്രമല്ല, വർഷങ്ങളായി അടുത്തറിയുന്നവർ പോലും പുതിയൊരു നിർമല സീതാരാമനെയാണ് അന്ന് തിരുവനന്തപുരത്ത് കണ്ടത്. ബിജെപിയുടെ വക്താവായിരുന്ന, കേന്ദ്രമന്ത്രിയായ നിര്‍മല ഇങ്ങനെയായിരുന്നില്ല. പാർട്ടി നിലപാടുകൾ വിശദീകരിക്കുന്ന മൂർച്ചയേറിയ വാക്കുകൾ തൊടുത്തുവിട്ട് എതിരാളിയെ നിശ്ശബ്ദയാക്കുന്ന ബിജെപിയുടെ സമർഥയായ നേതാവായിരുന്നു അവർ. ഇന്നും ആ സാമർഥ്യത്തിന് കുറവില്ല. തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭാവി കൈപ്പിടിയിൽ ഭദ്രമാക്കുന്ന ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമലയെ തിരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. മൂന്നാം മോദിസർക്കാരിലെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രാജ്യത്ത് കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുകയാണ്. നിർമല സീതാരാമൻ പിന്നിട്ട വെല്ലുവിളികൾ നിറഞ്ഞ വഴികളും, രാഷ്ട്രീയത്തിലും ജീവിതത്തിലും പുലർത്തുന്ന മൂല്യങ്ങളും ഈ വനിതാ നേതാവിന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളും അടുത്തറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com