യുവാക്കളുടെ അക്കൗണ്ടിലെത്തും കേന്ദ്രം വക 15,000 രൂപ! ഇന്റേൺഷിപ്പിന് 5000 രൂപ: എങ്ങനെ നടപ്പാക്കും?
Mail This Article
‘അബ് കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും കഷ്ടിച്ച് ഭരണം നിലനിർത്താനുള്ള സീറ്റുകളാണ് ജനം നൽകിയത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്, പാർട്ടിയെ യുവാക്കൾ കൈവിട്ടു എന്നതായിരുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായിരുന്നു യുവാക്കളുടെ അമർഷത്തിനു കാരണമായത്. ഇക്കാര്യം പ്രതിപക്ഷവും തിരഞ്ഞെടുപ്പു നാളുകളിൽ ഉയർത്തിക്കാട്ടി. ശരാശരി 7 ശതമാനം ജിഡിപി വളർച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന് അഭിമാനിക്കുമ്പോഴും ‘ഗ്രൗണ്ട് സീറോ’യിൽ കഥ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു പ്രതിപക്ഷ ശ്രമം. അത് ഏറക്കുറെ ജനം മുഖവിലയ്ക്കെടുത്തെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലവും. കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 മേയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായിരുന്നു. എന്നാൽ, 9.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സെന്‍റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക്.