ബജറ്റ് വന്നു, ഇനി നിക്ഷേപകർ ജാഗ്രത പാലിക്കേണ്ടത് എവിടെ? ഓഹരി നിക്ഷേപം കരുതലോടെ എങ്ങനെ നടത്താം?
Mail This Article
രാജ്യത്ത് ധനകാര്യ സ്ഥിരതയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നൽ നല്‍കിയിട്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ലക്ഷ്യം ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി കുറച്ചത് ധനകാര്യ സ്ഥിരതയോടെയുള്ള വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തുന്നതിന് ഇത് സഹായിക്കും. പാവപ്പെട്ടവരുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജഞാബദ്ധമാണെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഈന്നിപ്പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര പരിഷ്കാരങ്ങള്‍ ആവശ്യമുണ്ട്. അതിനായി ഒൻപതു മേഖലകള്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്