മോദി 3.O സർക്കാരിന്റെ ആദ്യ ബജറ്റും തുടർച്ചയായ ഏഴാം ബജറ്റുമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തൊഴിൽ, നൈപുണ്യ വികസനം, ആഭ്യന്തര വളർച്ച, നിർമാണം, നഗര വികസനം, നവീനവും പരിഷ്‌കാരങ്ങളും മുൻനിർത്തിക്കൊണ്ടുള്ള അടിസ്‌ഥാന സൗകര്യ വികസനം, തുടങ്ങിയവയുമായി ബന്ധപ്പെട്ട 9 മുൻഗണനാ മേഖലകളാണ് ധനമന്ത്രി വ്യക്തമായി നിർവചിച്ചത്. നിക്ഷേപകർക്ക് കഠിനവും തൊഴിൽ മേഖലയ്ക്ക് നല്ലതും രാഷ്ട്രീയ മുൻഗണനകളിൽ ഉയർന്നതും ഭാവി ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയിടുന്നതുമാണ് ബജറ്റ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളിൽ ധനമന്ത്രി ചില മാറ്റങ്ങൾ വരുത്തുകയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്റ്റാൻഡേഡ് ഡിഡക്‌ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുകയും ചെയ്തു, ഇത് ശമ്പളക്കാരായ നികുതിദായകർക്കും പെൻഷൻകാർക്കും ആശ്വാസമായി. എങ്കിലും, കിഴിവ് പഴയ നികുതി നിരക്കിൽ 50,000 രൂപയായി തുടരും, കുടുംബ പെൻഷൻകാർക്ക്, പുതിയ സ്ലാബ് അനുസരിച്ച് കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരും. ബജറ്റിൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ ഫലമായി പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളക്കാരായ വ്യക്തികൾക്ക്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com