അങ്ങനെയും ചില ഗുളികകൾ - ബി.എസ്. വാരിയർ എഴുതുന്നു
Mail This Article
വ്യാസന്റെ മഹാഭാരതവും വാൽമീകിയുടെ രാമായണവും ചേർത്താൽ ആകെ ഒന്നര ലക്ഷത്തോളം ശ്ലോകങ്ങൾ വരും. ഇവയുടെ സാരം പത്തക്ഷരത്തിൽ ഒതുക്കിപ്പറയാമോ എന്നത് ചെറുപ്പത്തിലെ കുസൃതിച്ചോദ്യങ്ങളിൽപ്പെട്ടിരുന്നു. ആറ്റിക്കുറുക്കിയ ഉത്തരമുണ്ട് : ‘മണ്ണിനു യുദ്ധം, പെണ്ണിനു യുദ്ധം’. സംഗതി ശരിയല്ലേ? ഇക്കാര്യത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കൗമാരകൗതുകങ്ങളായിരുന്നു. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ എഴുതിയത് ആര്? ക്വിസ് മത്സരങ്ങൾക്കു തയാറെടുക്കുന്ന കുട്ടികൾ പറഞ്ഞേക്കാം, രണ്ടു ലക്ഷത്തിലേറെ പുസ്തകങ്ങളെഴുതിയ മാനേജ്മെന്റ് വിദഗ്ധനായ അമേരിക്കക്കാരൻ ഫിലിപ് എം. പാർക്കർ എന്ന്. പക്ഷേ നാം മനസ്സിലാക്കുന്ന തരത്തിലുള്ള രചനയല്ല അദ്ദേഹത്തിന്റേത്; അതൊരു തരം കംപ്യൂട്ടർ അഭ്യാസമാണ്. പതിനെട്ടു പുരാണങ്ങളെന്ന പാരാവരം എഴുതിയുണ്ടാക്കിയ വ്യാസനെ വെല്ലാൻ ആരെങ്കിലും ഉണ്ടാകുക പ്രയാസം. പക്ഷേ അതു മുഴുവൻ ചിമിഴിലൊതുക്കിയ ശ്ലോകമുണ്ട്: