ലോകത്ത് ഒരു വ്യോമസേനയും പരീക്ഷിക്കാത്ത ശൈലി: ശത്രുവിലേക്ക് നേരിട്ടു പാഞ്ഞ പീരങ്കി ഷെല്ലുകൾ: കാർഗിൽ തിരുത്തിയ യുദ്ധപാഠങ്ങൾ
Mail This Article
ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായിരുന്നു കാർഗിൽ പോരാട്ടം. 12 ആഴ്ച നീണ്ടുനിന്നെങ്കിലും വളരെക്കുറച്ചു ഭൂമിയുടെ നിയന്ത്രണത്തിനുവേണ്ടിയായിരുന്നു അത്. തങ്ങളുടെ പക്കലുള്ള സംഹാരശക്തിയുടെ ആയിരത്തിലൊരു ഭാഗം പോലും ഇന്ത്യയും പാക്കിസ്ഥാനും ഉപയോഗിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ‘പരിമിതയുദ്ധം’ എന്നുപോലും കാർഗിൽ പോരാട്ടത്തെ വിളിക്കാനാകില്ല. പോരാട്ടം നടക്കുമ്പോൾ ഇതിനെ ‘യുദ്ധം’ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ വിളിച്ചിരുന്നില്ല – ‘സായുധ അതിക്രമം’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. എങ്കിലും യുദ്ധതന്ത്രങ്ങളുടെ ചരിത്രത്തിൽ കാർഗിലിനു സ്ഥാനമുണ്ടാകും. ആദ്യമായി 2 ആണവശക്തികളുടെ സൈന്യങ്ങൾ നേർക്കുനേർ പോരാടി എന്നതാണ് അതിനു പ്രധാന കാരണം. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിനുശേഷം ഒന്നിനു പിറകേ ഒന്നായി 4 രാജ്യങ്ങൾകൂടി ആണവശക്തികളായി മാറി – റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന. തുടർന്ന് ഇവർ തമ്മിൽ ഒട്ടേറെ ഉരസലുകളുമുണ്ടായി – പ്രത്യേകിച്ച് അമേരിക്കയും റഷ്യയും തമ്മിൽ. പക്ഷേ, ഇരുകൂട്ടരും തങ്ങളുടെ സൈന്യങ്ങളെ പരസ്പരം പോരാടാൻ അയച്ചില്ല. പകരം