അനുപ്രിയയ്ക്ക് താക്കീതായി യോഗി– പല്ലവി കൂടിക്കാഴ്ച? കാലിടറി യുപി ബിജെപി; പാർട്ടിക്കാർ തന്നെ മുഖ്യമന്ത്രിക്ക് എതിര്
Mail This Article
യുപിയിൽ, ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ അസംതൃപ്തരുടെ മുറുമുറുപ്പുകൾ പുറത്തേക്കു മുഴങ്ങിത്തുടങ്ങിയതോടെ യോഗി ആദിത്യനാഥ് സർക്കാരിനു ചുവടുതെറ്റുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ, ഉപമുഖ്യമന്ത്രിമാരായ കേശവപ്രസാദ് മൗര്യയും ബ്രജേഷ് പാഠകും മുഖ്യമന്ത്രിക്കെതിരെ തുടങ്ങിവച്ച പടയൊരുക്കം പാർട്ടി കേന്ദ്രനേതൃത്വത്തിനു തലവേദനയായിരിക്കുന്നു. നിയമസഭയിലെ 10 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യോഗിയുടെ നില കൂടുതൽ പരുങ്ങലിലായിട്ടുമുണ്ട്. ഡൽഹിയിലെ വൈഫൈ കണക്‌ഷനു യുപിയിൽനിന്നുള്ള പാസ്‌വേഡ് എന്നും മറ്റും കേശവപ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചതിനു തൊട്ടുപിന്നാലെയാണു വെള്ളിയാഴ്ച യോഗി വിളിച്ച യോഗത്തിൽനിന്നു മൗര്യ വിട്ടുനിന്നത്. കോൺഗ്രസിന്റെ ചാവേറാണ് അഖിലേഷെന്നു മൗര്യ തിരിച്ചടിച്ചെങ്കിലും ബിജെപിയുടെ യുപി നേതൃത്വത്തിലെ വിള്ളൽ മറച്ചുവയ്ക്കാൻ അതൊന്നും ഉപകരിച്ചിട്ടില്ല. ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി മൗര്യ കൂടിക്കാഴ്ച നടത്തിയതിനെ