അതൊരു ‘കല്ലുമല’ വെള്ളച്ചാട്ടമായിരുന്നു, ബോംബ് സ്ഫോടനം പോലെ; മേപ്പാടിയുടെ രക്ഷ കേരളത്തിന്റെ സുരക്ഷ
Mail This Article
ആ മലകൾക്കു മുകളിൽ മനുഷ്യർക്കു വേണ്ടതെല്ലാം ഒരുക്കിവച്ചു. കാണുന്നിടത്തെല്ലാം മഞ്ഞും മലയും. പോകുന്നിടത്തെല്ലാം പുഴയും മഴയും. പിൻതലമുറ ആ നാടിനെ മേപ്പാടിയെന്നു വിളിച്ചു. മേപ്പാടിയെന്നാൽ വയനാട്ടിലെ പറുദീസ എന്നു മറുനാട്ടുകാർ വിളിച്ചു. കൊതിച്ചു പോകുന്ന കാലാവസ്ഥയാണ് എന്നും. കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകളാണ് എവിടെയും. മേപ്പാടിയിൽ പോയാൽ പിന്നെ എന്തിന് മൂന്നാറും ഊട്ടിയും പോകണം. എന്തും വിളയുന്ന മണ്ണ് ജനങ്ങളെ ഈ നാട്ടിലേക്ക് ആകർഷിച്ചു. കുടിയേറ്റം ആരംഭിച്ചതോടെ മേഖല കൃഷിഭൂമിയായി മാറി. എന്നാൽ എല്ലാം നൽകിയ സ്വന്തം നാടിന് പ്രകൃതി കാത്തു വച്ചത് ദുരന്തങ്ങളാണോ? കഴിഞ്ഞ 200 വർഷം മേപ്പാടിയുടെ ചരിത്രം തിരഞ്ഞാൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളുടെ വരവും പോക്കും കാണാം. മലയുടെ നിൽപ്പും പുഴയുടെ പോക്കും നിർണയിച്ചതും ഈ ദുരന്തങ്ങളായിരുന്നു. അതേ സമയം 2018ന് ശേഷം