‘അവരോട് ശാസ്ത്രം പറഞ്ഞിട്ടു കാര്യമില്ല; ആ ചരിവുകളിൽ ഉരുൾപൊട്ടൽ വന്നിരിക്കും; ‘നേപ്പാൾ വിദ്യ’ കേരളത്തിലും പ്രയോഗിക്കാം’
Mail This Article
കാലവർഷത്തിൽ ഇത്തവണ കേരളത്തിൽ അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതുമുതൽ ആശങ്കയിലായിരുന്നു പലരും. ഇത്തവണ കേരളത്തെ എന്തു ദുരന്തമാണ് കാത്തിരിക്കുന്നതെന്നതായിരുന്നു ആ ആശങ്കയ്ക്കു പിന്നിൽ. പ്രളയമോ ഉരുൾപൊട്ടലോ ഇല്ലാതെ കാലവർഷം കടന്നുകിട്ടിയാൽ മതിയെന്ന പ്രാർഥനയിലായിരുന്നു ജനം. പക്ഷേ, കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും ഉറങ്ങിക്കിടന്ന നൂറുകണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധിയും ഇല്ലാതാക്കിയതിന്റെ നടുക്കത്തിൽ ഉള്ളുപൊട്ടി വിറങ്ങലിച്ചുനിൽക്കുകയാണ് കേരളം. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന ജലബോംബായി കൂമ്പാരമേഘങ്ങൾ കേരളത്തിന്റെ ആകാശത്ത് ഉരുണ്ടുകൂടുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഫലമായി അതിതീവ്രമഴ ആവർത്തിച്ചു ലഭിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. അതിതീവ്ര മഴ മാത്രമാണോ കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം? ഐആർടിസി (Integrated Rural Technology Centre) മുൻ ഡയറക്ടറും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി വകുപ്പ് തലവനുമായിരുന്ന ഡോ.എസ്.ശ്രീകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.